Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയും വരെ അനങ്ങിയില്ല; പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും വകവെച്ചില്ല ! വോട്ടെടുപ്പ് കഴിഞ്ഞതും പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളിലും 'ശടപടാ'ന്ന് ഒപ്പിട്ട് ഗവര്‍ണര്‍; പിന്നില്‍ രാഷ്ട്രീയ താല്‍പര്യം ?

ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പുവെയ്ക്കാത്തതിനെതിരെ എൽ.ഡി.എഫ് ഇടുക്കി ജില്ലാ ഘടകത്തിൻെറ നേതൃത്വത്തിൽ ഹർത്താൽ വരെ നടത്തിയിരുന്നു. തൊടുപുഴയിൽ ഗവർണർ സന്ദർശിക്കുന്ന ദിവസമായിരുന്നു ഹർത്താലും പ്രതിഷേധവും. ഇടുക്കിയിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു. ബില്ലിൽ ഒപ്പ് വെയ്ക്കാൻ തയാറായില്ലെങ്കിൽ രാജ് ഭവൻ വളയും എന്ന് പ്രഖ്യാപിച്ചായിരുന്നു സമരം ഉൽഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മടങ്ങിയത്. 

New Update
arif muhammad khan-4

തിരുവനന്തപുരം: കേരളാ ഭൂപതിവ് ഭേദഗതി നിയമം ഉൾപ്പെടെ  പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളിലും ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് പിന്നാലെ ഒറ്റയടിക്ക് അഞ്ച് ബില്ലുകള്‍ക്കാണ് ഗവർണർ അംഗീകാരം നല്‍കിയത്.ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമത്തിലെ ഭേദഗതി നിയമസഭ പാസാക്കിയെങ്കിലും അതിൽ ഒപ്പ് വെയ്ക്കാൻ ഗവ‍ർണർ കൂട്ടാക്കിയിരുന്നില്ല.

Advertisment

ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പുവെയ്ക്കാത്തതിനെതിരെ എൽ.ഡി.എഫ് ഇടുക്കി ജില്ലാ ഘടകത്തിൻെറ നേതൃത്വത്തിൽ ഹർത്താൽ വരെ നടത്തിയിരുന്നു. തൊടുപുഴയിൽ ഗവർണർ സന്ദർശിക്കുന്ന ദിവസമായിരുന്നു ഹർത്താലും പ്രതിഷേധവും. ഇടുക്കിയിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു. ബില്ലിൽ ഒപ്പ് വെയ്ക്കാൻ തയാറായില്ലെങ്കിൽ രാജ് ഭവൻ വളയും എന്ന് പ്രഖ്യാപിച്ചായിരുന്നു സമരം ഉൽഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മടങ്ങിയത്. 


ഇത്രയൊക്കെ പ്രതിഷേധങ്ങൾ നടന്നിട്ടും ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പുവെയ്ക്കാൻ കൂട്ടാക്കിയിരുന്നില്ല. ഭൂപതിവ് നിയമ ഭേദഗതിക്കെതിരെ ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ തടഞ്ഞുവെച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ‍ർക്കാരിനോട് ഗവർണർ വിശദീകരണം ആരാഞ്ഞിരുന്നു.


പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടിയുമായി ചീഫ് സെക്രട്ടറി മറുപടി നൽകുകയും ചെയ്തു. എന്നിട്ടും ഗവർണർ ബില്ലിന് അംഗീകാരം  നൽകിയിരുന്നില്ല. ഭൂപതിവ് നിയമത്തിലെ ഭേദഗതി പ്രാബല്യത്തിൽ വരാത്തത് ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടത് - വലത് മുന്നണികളുടെ പ്രചരണ വിഷയമായിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നിയമത്തിൽ ഗവർണർ ഒപ്പുവെയ്ക്കുമ്പോൾ അതിലെ രാഷ്ട്രീയ താൽപര്യങ്ങൾ വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകം മാത്രമായിരുന്നു സർക്കാർ - ഗവർണർ പോര് എന്നാണ്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻെറ വിമർശനം. ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പുവെച്ച ഗവർണർ മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന കേരളാ ഡയറി ഫാമേഴ്സ് വെല്‍ഫെയർ ഫണ്ട് ഭേദഗതി ബില്‍, കേരള അബ്കാരി നിയമ ഭേദഗതി ബില്‍, നെൽവയൽ തണ്ണീർത്തട ഭേദഗതി ബില്‍ തുടങ്ങിയവയ്ക്ക് കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്.


ഭൂപതിവ് നിയമം പോലെ തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിയമമാണ് നെൽവയൽ തണ്ണീർത്തട ഭേദഗതിയും. ഭൂമിയുടെ തരംമാറ്റലിന് ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഉതകുന്ന മാറ്റങ്ങളാണ് ഈ ഭേദഗതിയിലൂടെ വന്നിരിക്കുന്നത്. ഇപ്പോൾ തരം മാറ്റ അപേക്ഷകളിൽ അന്തിമ തീരുമാനം കൈക്കൊളളാൻ ആർ.ഡി.ഒമാർക്ക് മാത്രമേ അധികാരമുളളു. അത് ‍‍ഡെപ്യൂട്ടി കളക്ടർമാരിലേക്ക് കൂടി കൈമാറുന്നതാണ് പുതിയ ഭേദഗതി. തരംമാറ്റാൻ അനുമതി തേടിയുളള ആയിരക്കണക്കിന് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ പുതിയ ഭേദഗതിയിലൂടെ കഴിയും.


സെപ്റ്റംബറിൽ നടന്ന സഭാ സമ്മേളനത്തിലാണ് ഭൂപതിവ് നിയമ ഭേദഗതിയും നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിയും  പാസാക്കിയത്. പരാതികൾ ചൂണ്ടിക്കാട്ടിയാണ് ബില്ലിൽ തീരുമാനമെടക്കാതെ മാറ്റിവെച്ചതെങ്കിലും സ‍ർക്കാർ അതിനോട് യോജിച്ചിരുന്നില്ല. നിയമ ഭേദഗതിയുടെ മെറിറ്റിലേക്ക് കടന്നുള്ള പരാതികളല്ല ഗവർണർക്ക് ലഭിച്ചിരിക്കുന്നതെന്നും സർക്കാരിനോട്  വിശദീകരണം ചോദിച്ചിരിക്കുന്നതെന്നുമായിരുന്നു സർക്കാരിൻെറ വാദം. അതുകൊണ്ടുതന്നെ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പ് വെക്കാത്തത് ബോധപൂർവമാണ് എന്നും സർക്കാർ സംശയിക്കുകയും ചെയ്തിരുന്നു.

Advertisment