Advertisment

സുധാകരന്റെ കെപിസിസി അദ്ധ്യക്ഷ പദവി ഏറെക്കാലം തുടരില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സംഘടനാ അഴിച്ചുപണി. നേതൃനിരയിലേക്ക് യുവാക്കൾ വന്നാലേ പാർട്ടി രക്ഷപെടൂ എന്ന് വിലയിരുത്തൽ. പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ യുവാക്കൾ നേതൃനിരയിലെത്തണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് റോജി.എം.ജോൺ, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ എന്നിവർ പരിഗണനയിൽ. സുധാകരനെതിരേ കുറ്റപത്രം തയ്യാറാക്കി പാർട്ടി

സുധാകരൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതാണ് പാർട്ടിക്ക് മെച്ചമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും വിലയിരുത്തൽ. കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നവരെയും വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നരെയും പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ തവണത്തേക്കാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും പ്രകടനം മോശമായാൽ ഉത്തരവാദിത്തം സുധാകരനായിരിക്കുമെന്നും അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ട് വരുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

New Update
pc vishnunath k muraleedharan k sudhakaran vd satheesan roji m george mathew kuzhalnadan

തിരുവനന്തപുരം: നയിക്കാൻ ആരുമില്ലാതെയും സംഘടനാ സംവിധാനം ചലിപ്പിക്കാൻ ആളില്ലാതെയും പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിൽ വോട്ടെടുപ്പിന് ശേഷം പതിവുപോലെ വിഴുപ്പലക്കൽ തുടങ്ങി. സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചെന്ന വിലയിരുത്തലിൽ കോൺഗ്രസിൽ നേതൃമാറ്റം സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.

Advertisment

അനാരോഗ്യം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയൽ, അനാവശ്യ വിവാദങ്ങളുണ്ടാക്കി പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കൽ, എതിരാളികൾക്ക് പാർട്ടിയെ ആക്രമിക്കാനുള്ള വിവാദ വിഷയങ്ങൾ നൽകൽ എന്നിങ്ങനെ വിവിധ കുറ്റങ്ങൾ കെ.സുധാകരനെതിരേ തയ്യാറായിക്കഴിഞ്ഞു. നാളെ കെ.പി.സി.സി പ്രസിഡന്റായി ചുമതലേറ്റാലും സുധാകരനെ ഉടൻ കസേരയിൽ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങളും സജീവമാണ്.


സുധാകരൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതാണ് പാർട്ടിക്ക് മെച്ചമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും വിലയിരുത്തൽ. കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നവരെയും വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നരെയും പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ തവണത്തേക്കാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും പ്രകടനം മോശമായാൽ ഉത്തരവാദിത്തം സുധാകരനായിരിക്കുമെന്നും അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ട് വരുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

കെ.പി.സി.സി നേതൃയോഗത്തിലും സുധാകരനെതിരേ അതിരൂക്ഷ വിമർശനമാണ്. നിലവിലുള്ള രീതിയിൽ മുന്നോട്ടു പോകുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നാണ് കെ.പി.സി.സി നേതൃയോഗത്തിലെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കെ.പി.സി.സി അദ്ധ്യക്ഷ ചുമതല കൈമാറിയ കെ.സുധാകരൻ തിരികെയെത്താൻ എ.ഐ.സി.സി നിർദ്ദേശം കാത്തിരിക്കുന്നതിനിടെയാണ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ സജീവമാകുന്നത്.


ലോക്സഭാ തിരഞ്ഞെടുപ്പ് എകോപനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മറ്റുള്ളവരുമായി കൂടിയാലോചിച്ച് നടത്തിയെങ്കിലും ഇതിന് പിന്നാലെ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംഘടനാ സംവിധാനം ഉടച്ച് വാർക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഉയരുന്നത്.


താരതമ്യേന ചെറുപ്പമായ പ്രതിപക്ഷ നേതാവിനൊപ്പം പാർട്ടിക്ക് പുതിയ മുഖം നൽകാൻ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനമടക്കം അഴിച്ചുപണിയണമെന്ന അഭിപ്രായം പല നേതാക്കളും പങ്കുവെയ്ക്കുന്നു. സാമുദായിക പരിഗണനകൾ കൂടി കണക്കിലെടുത്താവും നേതൃപദവിയിൽ ആരെത്തണമെന്ന അന്തിമ തീരുമാനമെടുക്കുകയെന്നാണ് അറിയുന്നത്.  

ദീർഘകാല അടിസ്ഥാനത്തിൽ പാർട്ടിയെ രക്ഷപെടുത്താൻ മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ചെറുപ്പക്കാരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്നാണ് നേതൃയോഗത്തിലെ ആവശ്യം. മുതിർന്ന നേതാക്കളുടെ പരിചയവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തേണ്ടതാണെങ്കിലും പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം.

സി.പി.എം അടക്കമുള്ള പാർട്ടികളിൽ യുവാക്കളെ സ്ഥാനങ്ങൾ നൽകി മുൻനിരയിലേക്ക് കൊണ്ടുവരുന്നത് ഉദാഹരണമാക്കുകയാണ് പാർട്ടിയിലെ നേതാക്കൾ. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നകലുന്നതും തലയെടുപ്പുള്ള നേതാക്കൾ ഇതേ വിഭാഗത്തിൽ നിന്നും കുറയുന്നതും അവരുടെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും നേതൃയോഗത്തിലുണ്ടായിട്ടുണ്ട്.


കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.എൽ.എമാരായ റോജി.എം.ജോൺ, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ് എന്നിവർ സജീവ പരിഗണനയിലുണ്ട്. ഇതിനു പുറമേ നേതൃപാടവവും പരിചയസമ്പത്തും കണക്കിലെടുത്ത് മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, അടൂർ പ്രകാശ് തുടങ്ങിയവരെയും പരിഗണിക്കുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കൂടി ആശ്രയിച്ചാവും തീരുമാനം.


കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റോജി, വിഷ്ണുനാഥ് എന്നിവരുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് കർണാടക പി.സി.സി പ്രമേയം പാസാക്കിയതും ഇവരുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു. പാർട്ടിയിൽ പഴയപോലെ ഗ്രൂപ്പുകൾ സജീവമല്ലാത്തതും ചെറുപ്പക്കാരുടെ സാദ്ധ്യതകൾ ഏറ്റിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘടനാ അഴിച്ചു പണിയിലേക്ക് പാർട്ടി നീങ്ങുമെന്നുറപ്പാണ്. എന്തായാലും സുധാകരന്റെ കെ.പി.സി.സി അദ്ധ്യക്ഷ പദവി ഏറെക്കാലം തുടരില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Advertisment