Advertisment

അവസാന ലാപ്പിൽ വോട്ടുറപ്പിച്ച് രാജീവിന്റെ പര്യടനം

New Update
454e4f42-e59e-42a1-9c0f-5b704eafdad3.jpeg

വിഴിഞ്ഞം കടപ്പുറത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

 

Advertisment

തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വോട്ടുറപ്പിക്കാനുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വാഹന പ്രചരണം അവസാന ലാപ്പിലേക്ക് കടന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് നേമം മണ്ഡലത്തിലെ വാഹന പ്രചരണജാഥ പ്ലാങ്കാലമുക്കിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. 

ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിച്ച രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിൽ ഇതിനോടകം മറ്റ് സ്ഥാനാർത്ഥികളെക്കാൾ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.  ബി.ജെ.പിക്ക് തിരുവനന്തപുരത്ത് ഒരു എം.പിയെ തരൂ, ഒരു കേന്ദ്രമന്ത്രിയെ തിരികെ തരാം എന്ന വാഗ്ദാനമാണ് എൻ.ഡി.എ മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം മോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നു.

രാവിലെ വിഴിഞ്ഞം ഹാർബർ റോഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് തീരപ്രദേശത്ത് വൻ സ്വീകരണമാണ് ലഭിച്ചത്. നേമം മണ്ഡലത്തിലെ വെള്ളായണി ജംഗ്ഷൻ ശാന്തിവിള , കാരയ്ക്കാമണ്ഡപം, നടുവത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കുടിവെള്ള പ്രശ്നം, വിലക്കയറ്റം അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ തുടങ്ങിയവയാണ് ജനങ്ങൾക്ക് കൂടുതലായും എൻ.ഡി.എ സ്ഥാനാർത്ഥിയോട് പറയാനുണ്ടായിരുന്നത്. 

ഇടത്, വലത് മുന്നണികളോടുള്ള പരാതികളും പ്രതിഷേധങ്ങളുടേയും കെട്ടഴിച്ച ജനം സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകി. കണ്ണക്കോട്, മധുപാലം, ആഴാങ്കൽ, നീറമൺകര,എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെ കാണാനും സ്വീകരിക്കാനും നിരവധി പേർ ഒത്തു കൂടിയിരുന്നു. വട്ടവിള തമലം, കുഞ്ചാലുമൂട് വഴി കരമന ജംഗ്ഷനിൽ പര്യടനം പര്യവസാനിച്ചു.

Advertisment