Advertisment

ഒരു കോടി ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ള സിപിഎം നീക്കം പരാജയപ്പെട്ടു ? പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്ന് സൂചന

 എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍, ബാങ്ക് അധികൃതര്‍ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
4666

തൃശ്ശൂര്‍: തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്ന് സൂചന. തൃശ്ശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് സംഭവം.

ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പണവുമായി എത്തിയെങ്കിലും ഈ തുക ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നാണു സൂചന. കണക്കില്‍പെടാത്ത പണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

 എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍, ബാങ്ക് അധികൃതര്‍ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.

Advertisment