Advertisment

ഒളകര വനമേഖലയില്‍ സ്ത്രീയും പുരുഷനും മരിച്ച സംഭവം; മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

 കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ്, കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു എന്നിവരുടെ മൃതദേഹമാണ് ഒളകര വനമേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
1do not cross

തൃശൂര്‍: ഒളകര വനത്തിനുള്ളില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുവരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ് ഒളകര വനമേഖലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞമാസം 27 മുതലാണ് ഇരുവരെയും കാണാതായത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഇവര്‍ ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും മദ്യത്തിൽ കലർത്തി വിഷം കഴിച്ചു എന്നുമാണ് നിഗമനം.

Advertisment