Advertisment

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ മാസം 27മുതലാണ് ഇരുവരേയും കാണാതായതാണ് . സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
sindhu mUntitled.jpg

തൃശൂര്‍: തൃശ്ശൂരിലെ വനത്തിൽ യുവതിയുടേയും മദ്ധ്യവയസ്കൻ്റേയും മൃതദേഹം കണ്ടെത്തി. പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയുമാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാല്‍ക്കുളമ്പ് സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപമുള്ള ഉള്‍വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27മുതലാണ് ഇരുവരേയും കാണാതായതാണ് . സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. സിന്ധുവിൻ്റെ മൃതദേഹം സമീപത്ത് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്  അന്വേഷണം ആരംഭിച്ചു.

Advertisment