Advertisment

തൃശൂരില്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി, നാല് പേര്‍ ചികിത്സയില്‍

സന്തോഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു. ആറാട്ടിനോട് അനുബന്ധിച്ച് നടന്ന വെട്ടിക്കെട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
thmUntitled.jpg

തൃശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്.

Advertisment

ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സന്തോഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു. ആറാട്ടിനോട് അനുബന്ധിച്ച് നടന്ന വെട്ടിക്കെട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്.

വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment