Advertisment

പൊലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്; ആചാരങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്; തൃശൂരിലുള്ളവര്‍ക്ക് എന്നെ അറിയാത്തതാണോ? പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വി എസ് സുനില്‍കുമാര്‍

വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.

New Update
vs sunilkumar Untitled11.jpg

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളില്‍ പൊലീസിന്റെ വീഴ്ച വീണ്ടും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍.

Advertisment

പൊലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആചാരങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.

'തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിയന്ത്രണങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിന് മാനസികമായി ചില പ്രയാസങ്ങള്‍ ഉണ്ടാക്കി. പൂരത്തില്‍ പതിവായി നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അവര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടത്.

സ്വാഭാവികമായി വികാരപരമായി തന്നെ അവര്‍ നിലപാട് സ്വീകരിച്ചു. പൂരത്തിന്റെ ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാനും വെടിക്കെട്ട് നടത്തേണ്ടതില്ല എന്ന തരത്തിലുമാണ് തീരുമാനം എടുത്തത്. രാത്രിയാണ് സംഭവം ഉണ്ടാവുന്നത്.

അത്തരത്തിലുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ഞാന്‍ അടക്കം അഭ്യര്‍ഥിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്നും ചടങ്ങുകള്‍ക്ക് ഭംഗം വരരുതെന്നും പറഞ്ഞു. നിരന്തരമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്.

പൊലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് ഇതിന് കാരണമായത്. തിരുവമ്പാടിക്കാര്‍ പറയുന്നതില്‍ ചില സത്യങ്ങളുണ്ട് എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്.'- സുനില്‍ കുമാര്‍ പറഞ്ഞു.

Advertisment