സൈബര്‍ കേസുകള്‍ അതത് പോലിസ് സ്റ്റേഷനുകളില്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.
ഇതോടെ സംസ്ഥാനത്തെ എല്ലാ ലോക്കല്‍ പോലിസ് സ്റ്റേഷനുകളും സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന പൊന്‍തൂവലും കേരളം സ്വന്തമാക്കി.
ഈ അന്വേഷണത്തിനായി മാത്രം ഓരോ പോലിസ് സ്റ്റേഷനുകളിലും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്