Advertisment

അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ വിതരണം തുടങ്ങി

New Update

മലമ്പുഴ: കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ, അനാഥാലയങ്ങൾക്കും, വൃദ്ധസദനങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ വിതരണം തുടങ്ങി. ഈസ്റ്റർ ദിനത്തിൽ മലമ്പുഴ ആനന്ദഭവനിലെ അന്തേവാസികൾക്കുള്ള അരി നൽകി മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഡോ: സിസ്റ്റർ റെജി ആലപ്പാട്ട്, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദൻ്റെ പിഎ എൻ അനിൽകുമാർ, പഞ്ചായത്ത് വികസന സമിതി ചെയർമാൻ തോമസ് വാഴപ്പിള്ളി, സിസ്റ്റർ റോസ്പോൾ, എന്നിവർ സംസാരിച്ചു.സംസ്ഥാന സർക്കാരിൻ്റെ തീരുമാനമെത്തി 48 മണിക്കൂറിനകം വിതരണം തുടങ്ങി.

സിവിൽ സപ്ലൈയിൽ നിന്നുള്ള അരി സാമുഹ്യ നീതി വകുപ്പാണ് ഓരോ കേന്ദ്രത്തിലുമെത്തിക്കുന്നത്. മലമ്പുഴ മണ്ഡലത്തിലെ ഒമ്പത് അനാഥാലയങ്ങൾക്കും നാല് വൃദ്ധസദനത്തിനുമാണ് നൽകുന്നത്. ഒരാൾക്ക് അഞ്ച് കിലോ വീതം 640 കിലോയാണ് മണ്ഡലത്തിലാകെ വിതരണം ചെയുന്നത്.

lock down food supply
Advertisment