Advertisment

നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ പണമില്ല, കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങളില്ല: പ്രതിപക്ഷനേതാവിന്റെ കണ്‍ട്രോള്‍ റൂമില്‍ അയ്യായിരത്തിലേറെ പരാതികള്‍

New Update

തിരുവനന്തപുരം: അടച്ചിടല്‍ 11 ദിവസം പിന്നിട്ടപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കണ്‍ട്രോള്‍റൂമിലേക്ക് അയ്യായിരത്തിലേറെ പരാതികള്‍. അവശ്യമരുന്നുകള്‍ ലഭിക്കാത്തതും കൊയ്ത്തുകഴിഞ്ഞ് നെല്ല് ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതും ഉള്‍പ്പെടെയുള്ള പരാതികളാണു ലഭിച്ചത്.

Advertisment

publive-image

പരാതികള്‍ തരംതിരിച്ച്‌ എം.എല്‍.എ.മാരെയോ യു.ഡി.എഫ്. പ്രവര്‍ത്തകരെയോ അറിയിച്ച്‌ പരിഹാരംതേടാനാണു ശ്രമിക്കുന്നത്. നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ പണമില്ല, കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങളില്ല, അവിടെനിന്ന് ആഹാരം കിട്ടുന്നില്ല തുടങ്ങിയ പരാതികളും ലഭിക്കുന്നുണ്ട്.

വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ക്ക് വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച മരുന്ന് ഓച്ചിറയില്‍ എത്തിക്കാനുള്ള സഹായം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കി.

പോലീസിന്റെ സഹായത്തോടെയാണ് മരുന്നെത്തിച്ചത്. പൂച്ചാക്കലിലെ ഒരു ഏഴുവയസ്സുകാരിക്ക് ആവശ്യമായ മരുന്ന് തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങിയെത്തിച്ചതു കഴിഞ്ഞ ദിവസമാണ്.

Advertisment