Advertisment

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത ; നിയന്ത്രണങ്ങൾ നീക്കുക സർക്കാർ നിയമിച്ച കർമ്മസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രം

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത. സർക്കാർ നിയമിച്ച കർമ്മസമിതി നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങൾ നീക്കുക.

Advertisment

publive-image

ഹോട്ട്സ്പോട്ടായി കണ്ടെത്താത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങൾക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാർശകളാണ് മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയിരിക്കുന്നത്.

നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

lock down
Advertisment