Advertisment

ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി..മീന്‍പിടിത്തത്തിനും വില്‍പനയ്ക്കും അനുമതി

New Update

ന്യൂഡല്‍ഹി: രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി. ഇതുസംബന്ധിച്ച ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യക്കടത്ത്, മത്സ്യക്കൃഷി എന്നിവയ്ക്കാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്‍റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇളവ് ബാധകമാണ്.

Advertisment

publive-image

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം.

അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി. സ്ഥാപനങ്ങളുടെ മേധാവിമാര്‍ക്കാണ് ഇത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം.

LOCKDOWM FISHING
Advertisment