Advertisment

സൂക്ഷിക്കുക, നമ്മൾ മറ്റൊരു ലോക്ക് ഡൗണിലേക്കാകാം നീങ്ങുന്നത് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേരളം സമൂഹവ്യാപനത്തിന്റെ വക്കിലാണ്. നാമോരുരുത്തരും മുൻകരുതലെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്‌. കേരളത്തിൽ പല സ്ഥലങ്ങളിലും ഇപ്പോൾ ലോക്ക് ഡൗൺ പോലുള്ള അവസ്ഥയാണ്. അശ്രദ്ധയും അലംഭാവവുമാണ് രോഗം കൂടാനുള്ള കാരണം.

Advertisment

publive-image

മാസ്ക്ക് ധരിക്കുന്ന കാര്യത്തിൽ പുരുഷന്മാർ വളരെ അലസന്മാരാണെന്ന് സമീപകാലത്തുനടന്ന ഒരു സർവ്വേ വ്യക്തമാക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് മുൻകരുതലുകളിലും ജാഗ്രതയിലും മുന്നിലു ള്ളത്. ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരിൽ 60% ത്തിൽക്കൂടുതൽ പുരുഷന്മാരാണ്.

ബാംഗ്ലൂരിൽ ഈ മാസം 22 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ബീഹാർ സംസ്ഥാനത്ത് ഇന്നുമുതൽ ഈ മാസം 31 വരെ ലോക്ക് ഡൗൺ ആണ്.മദ്ധ്യപ്രദേശിലെ പല നഗരങ്ങളിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

കോവിഡ് പടരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, രാജ്യത്തെ ഡോക്ടർമാർക്ക് മുൻകരുതലിനുള്ള റെഡ് അലർട്ട് (മുന്നറിയിപ്പ്) ഇന്നലെ നൽകുകയുണ്ടായി.

ഇന്ത്യയിൽ ഇതുവരെയുള്ള കോവിഡ് മരണം 25000 ആകുകയാണ്. ബുധനാഴ്ച ഒറ്റ ദിവസം രോഗം റിപ്പോർട്ട് ചെയ്തത് 32,607 പേർക്കാണ്. മൂന്നുദിവസം കൊണ്ട് രോഗികൾ ഒരു ലക്ഷം കവിയുന്ന അവസ്ഥയാ ണുള്ളത്. റിക്കവറി റേറ്റ് 62% എന്നത് ആശ്വാസകരമാണെങ്കിലും രോഗികളുടെ വർദ്ധന ആശങ്കയുളവാക്കുന്നു.

lockdown
Advertisment