Advertisment

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് ;തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് നൽകുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന്‍റെ തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികൾ സ്വീകരിക്കുക.

Advertisment

publive-image

കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവ് വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

ഒറ്റയടിക്ക് വിലക്ക് പിൻവലിച്ചാൽ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തൽ.

അതേസമയം ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം

ഇന്നുണ്ടായേക്കും.

lockdown cabinet decession
Advertisment