Advertisment

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേര്‍ക്കുനേരെ കേസെടുത്തു.... 1383 പേര്‍ അറസ്റ്റില്‍... 923 വാഹനങ്ങള്‍ പിടിച്ചെടുത്തു

New Update

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേര്‍ക്കുനേരെ കേസെടുത്തു. 1383 പേര്‍ അറസ്റ്റിലായി. 923 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ, നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

Advertisment

publive-image

തിരുവനന്തപുരം ജില്ലയില്‍ 137 പേര്‍ അറസ്റ്റിലായി. 110 വാഹനങ്ങള്‍ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങള്‍ പിടിച്ചെടുത്തു.

കോഴിക്കോട്ട് 25 പേര്‍ അറസ്റ്റിലായി. 83 വാഹനങ്ങള്‍ പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. ഇവിടെ 12 വാഹനങ്ങള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

lockdown case register
Advertisment