Advertisment

ലോക്ക് ഡൗണ്‍; ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികള്‍ക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി

New Update

കോഴിക്കോട്: ജില്ലയില്‍ ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisment

publive-image

ജില്ലയ്ക്കുള്ളില്‍ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന പാസ് ഇല്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269, 188 പ്രകാരം നടപടി സ്വീകരിക്കണം.

ചരക്കുകള്‍ക്കും സേവനത്തിനുമായി ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് പോകുന്ന വാഹനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നല്‍കുന്ന പാസ് ഇല്ലാത്ത പക്ഷവും ഐപിസി 269, 188 പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കുകയും, അതിര്‍ത്തി കടന്ന് വാഹനങ്ങളും ജനങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

lockdown issue case
Advertisment