Advertisment

സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവ നാളെ തുറക്കും: കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണം

New Update

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളെത്തുടർന്നു സംസ്ഥാനത്തെ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവ നാളെ തുറക്കും.

Advertisment

publive-image

ഇന്ന് ഇവിടങ്ങളിലെല്ലാം ശുചീകരണം നടത്തി അണുവിമുക്തമാക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിർദേശം. കണ്ടെയ്ൻമെന്റ് മേഖലകളിൽ ആരാധനാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ പാടില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇന്നത്തോടെ ശുചീകരണം പൂർത്തിയാകും. നാളെ മുതലാണു ദർശനം. ആൽക്കഹോൾ അംശമുള്ളതിനാൽ ക്ഷേത്ര കവാടത്തിൽ സാനിറ്റൈസർ വയ്ക്കില്ല;

പകരം സോപ്പ് ഉപയോഗിച്ചു കൈ കഴുകാൻ സംവിധാനം ഏർപ്പെടുത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. പൈപ്പിലെ വെള്ളത്തിൽ കൈ കഴുകണം. പാത്രങ്ങളിൽ വെള്ളം ശേഖരിച്ചു വയ്ക്കില്ല.

യാക്കോബായ സഭാ ദേവാലയങ്ങൾ നാളെ തുറക്കുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അറിയിച്ചു. മസ്ജിദുകൾ തുറക്കുന്നതു സംബന്ധിച്ചു മഹല്ലുകൾക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൽകി. കോവിഡ് വ്യാപനം തുടരുന്നതിനാൽ ആരാധനാലയങ്ങൾ നാളെ തുറക്കുന്നില്ലെന്നു വിവിധ മതനേതൃത്വങ്ങൾ. ശിവഗിരി മഠം ഈ മാസം 30 വരെ തുറക്കില്ല. കാടാമ്പുഴ ഭഗവതി ക്ഷേത്രം ഒരാഴ്ചത്തേക്കു കൂടി തുറക്കില്ല.

പള്ളികൾ ഇപ്പോൾ തുറക്കേണ്ടെന്നു സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി, ചങ്ങനാശേരി അതിരൂപതകൾ തീരുമാനിച്ചു. നഗരങ്ങളിലെ മസ്ജിദുകൾ തുറക്കില്ലെന്നു കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അറിയിച്ചു. തൃശൂർ, കൊച്ചി നഗരങ്ങളിലും പശ്ചിമ കൊച്ചിയിലും മസ്ജിദുകൾ 30 വരെ തുറക്കേണ്ടതില്ലെന്നു മഹല്ല് ഭാരവാഹികൾ തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ മമ്പുറം മഖാം, മഅ്ദിൻ ഗ്രാൻഡ് മസ്ജിദ്, കോഴിക്കോട്ട് പാളയം മുഹ്‌യിദ്ദീൻ പള്ളി, മാനാഞ്ചിറ പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി തുടങ്ങിയവയും തുറക്കുന്നില്ല.

Advertisment