Advertisment

ലോക്ക്ഡൗണ്‍, കൊറോണ മരണം, ലോകത്ത് ഇന്നത്തെ സംഭവങ്ങള്‍ - ഞായറാഴ്ച യിലെ പ്രധാന 30 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് തിങ്കളാഴ്ച പത്രം !!

New Update

1. കോവിഡ് 19നെ പ്രതിരോധിക്കാൻ ഇന്ത്യയിൽ 49 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് പഠനം. 21 ദിവസത്തെ ലോക്ക് ഡൗൺ കൊണ്ട് വൈറസ് ബാധയിൽനിന്ന് രക്ഷപ്പെടാനാവില്ലെന്ന് ​ഗവേഷകർ .

Advertisment

2. കേരളത്തില്‍ ഞാറാഴ്ച 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.  പത്തനംതിട്ടയിലെ 4 പേരുടെയും  പരിശോധനാഫലം നെഗറ്റീവ് .

publive-image

3. കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ച വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി .

4. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു യാത്ര ചെയ്യുന്നതിന് വേണ്ടി തിങ്കളാഴ്ച രാവിലെ മുതല്‍ കെഎസ്‌ആര്‍ടിസി രണ്ട് സര്‍വീസുകള്‍ നടത്തും.

5. ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താന്‍ ഇന്ത്യയ്ക്കാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. അതിന് ഇന്ത്യയെ മാതൃകയാക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍.

6. കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചതിന് കാരണം 'കൊറോണ'യെന്ന് നാട്ടുകാര്‍ക്ക് സംശയം .

7. ചെറായി ബീച്ചിലെ ഹോം സ്‌റ്റേകളില്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജര്‍മ്മന്‍ സ്വദേശികള്‍ക്ക് കേരളം വിടാന്‍ മടി .കാരണം ഞങ്ങളുടെ രാജ്യത്തേക്കാള്‍ സുരക്ഷിതം കേരളമാണെന്ന് വിദേശികള്‍.

8. കൊവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേക്ക് എത്തി. മാ​സ​ങ്ങ​ൾ നീണ്ട അടച്ചുപൂട്ടലിനു ശേഷം നഗരം തിരക്കുകളിലേക്ക് .

9. കുവൈറ്റില്‍ ഗാര്‍ഹിക കര്‍ഫ്യു നീട്ടാനോ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് .

10. ലോക് ഡൗണിലായതോടെ ഛണ്ഡീഗഢില്‍ പണിയും ഭക്ഷണവും ഇല്ലാതായി. ഇതോടെ പട്ടിണി മൂലം ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പൊലീസിനെ വിളിച്ചറിയിച്ച് കുടുംബം. ഉടന്‍ പണവും ഭക്ഷണവുമായി പൊലീസ് ഓടിയെത്തി.

11. ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​മ​രി​ച്ച സം​ഭ​വത്തില്‍ ക​ര്‍​ണാ​ട​ക​ പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച്‌ റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍.

12. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഏ​ഴു​പേ​ര്‍​ക്കു കൂ​ടി കൊറോണ വൈറസ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

13. ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ .https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

14. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു, പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയെന്ന് കെ സുരേന്ദ്രന്‍ .

15. പ്രധാനമന്ത്രിയുടെ സുരക്ഷ നിധിയിലേക്ക് പേടിഎം 500 കോടി രൂപ സംഭാവന നല്‍കും.

16. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിലും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

17. കുവൈത്തിൽ 3 കോവിഡ് 19 ബാധിതർകൂടി രോഗമുക്തരായി .

18. ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടി പ്രതിഷേധിച്ചു. ഒടുവില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് ഭക്ഷണം നല്‍മെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ യാത്രവിലക്ക് നീക്കാന്‍ സാധിക്കില്ലെന്നും  അത് ലോക്ക് ഡൗണ്‍ കഴിഞ്ഞശേഷം ആകാമെന്നും സര്‍ക്കാര്‍ .

19. ചൈനക്കാരുടെ വിചിത്ര ഭക്ഷണരീതികളാണ് കൊറോണ വൈറസ് പടര്‍ത്തിയതെന്ന്‌ ഇമ്രാന്‍ ഹാഷ്മി .

20. കുവൈറ്റില്‍ മൂന്നു പേര്‍ കൂടി കൊറോണ വൈറസില്‍ നിന്നും മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67 ആയി .

21. ചൈനാക്കാര്‍ പട്ടി, പൂച്ച, പാമ്പ്, വവ്വാല്‍, പല്ലി തുടങ്ങി പല ജീവികളുടെയും മാംസം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് വൈറസിന്‍റെ ഉറവിടം സൂക്ഷ്മമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പലതരം മാംസങ്ങള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്‌ .

22. കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9 ഇന്ത്യക്കാർക്കടക്കം 20 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

23. ആ​ളു​ക​ള്‍ കൊ​റോ​ണ ഭീ​തി​യി​ലാ​ഴ്ന്നി​രി​ക്കു​ന്ന സ​മ​യ​ത്തും രാ​ഷ്ട്രീ​യം കു​ത്തി നി​റ​യ്ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​വ​ണ​ത വേ​ദ​നാ​ജ​ന​ക​മാ​ണെന്ന് ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പറഞ്ഞു.

24. കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. എന്നാല്‍ ഒ​രു ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാം. അതിനുശേഷം 28 ദി​വ​സം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരണം.

25. നെ​ടു​മ്പാ​ശേ​രി​ലെ ജോ​യി​ന്‍റ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കു കോ​വി​ഡ് സ്ഥിരീകരിച്ചു. ഇതോടെ ഇദ്ദേ​ഹ​വു​മാ​യി സമ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാക്കി.

26. ജര്‍മ്മനിയില്‍ വിലപ്പെട്ട 30,000 ൽ അധികം ജീവനുകൾ നഷ്ടപ്പെടുത്തി കൊണ്ട് കൊറോണയുടെ സംഹാര താണ്ഡവം നടക്കുന്നു. അതേസമയം ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ ജർമ്മിനിയിലുള്ള പ്രവാസി മലയാളികൾ .

27. കുവൈറ്റില്‍ കൊറോണ പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത . പ്രവാസികളുടെ ബാങ്ക് വായ്​പാ തിരിച്ചടവുകള്‍ക്ക് 6 മാസത്തെ സാവകാശം അനുവദിക്കാന്‍ തീരുമാനം .

28. കോവിഡ് 19 ; മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു.

29. ലോ​ക്ക്ഡൗ​ണ്‍ - മലപ്പുറം ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ഷോ​പ്പു​ക​ളും കൊ​റി​യ​ര്‍ സേ​വ​ന​ങ്ങ​ളും അ​വ​ശ്യ​സ​ര്‍​വീ​സാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍.

30. കര്‍ണാടക പോലീസ് ആംബുലന്‍സ്‌ തടഞ്ഞു, ചികിത്സ കിട്ടാതെ കാസര്‍കോട് വയോധിക മരണപ്പെട്ടു.

 

lockdown top thrity news
Advertisment