Advertisment

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു

New Update

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇന്ന് 2282 പേര്‍ അറസ്റ്റിലായി 1617 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Advertisment

publive-image

അതെസമയം സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 327 ആയി. കാസര്‍കോട് ഒന്‍പത് പേര്‍ക്ക്, മലപ്പുറം രണ്ട് പേര്‍ക്ക് , കൊല്ലം, പത്തനംതിട്ട ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

ഇന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 108, 88, 82

തിരുവനന്തപുരം റൂറല്‍ - 147, 153, 120

കൊല്ലം സിറ്റി - 197, 198, 172

കൊല്ലം റൂറല്‍ - 272, 279, 260

പത്തനംതിട്ട - 191, 191, 171

കോട്ടയം - 177, 187, 70

ആലപ്പുഴ - 144, 147, 89

ഇടുക്കി - 95, 46, 20

എറണാകുളം സിറ്റി - 31, 42, 15

എറണാകുളം റൂറല്‍ - 187, 196, 134

തൃശൂര്‍ സിറ്റി - 63, 76, 43

തൃശൂര്‍ റൂറല്‍ - 132, 155, 104

പാലക്കാട് - 71, 81, 58

മലപ്പുറം - 86, 144, 27

കോഴിക്കോട് സിറ്റി - 94, 93, 93

കോഴിക്കോട് റൂറല്‍ - 19, 19, 6

വയനാട് - 51, 21, 39

കണ്ണൂര്‍ - 130, 136, 96

കാസര്‍ഗോഡ് - 22, 30, 18

Advertisment