Advertisment

ലോക്ക് ഡൗണ്‍ ;സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ പുനരാരംഭിക്കും

New Update

കൊച്ചി : ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ പുനരാരംഭിക്കും . മൂന്നിലൊന്നു ജീവനക്കാരുമായി ഏഴു ജില്ലകളിലാണ് കോടതികള്‍ തുറക്കുന്നത്.

Advertisment

publive-image

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കേസ് പരിഗണിക്കുക. 33 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തിയാകും പ്രവര്‍ത്തനം. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നത്.

കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍സോണില്‍. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. അതേസമയം, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഈ ജില്ലകളില്‍ കോടതികള്‍ തുറക്കുന്നത് . എന്നാല്‍ റെഡ് സോണിലെ നാലു ജില്ലകളില്‍ കോടതികള്‍ തുറക്കില്ല.

lockdown
Advertisment