Advertisment

സ്ഥാനാർത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ ;സ്ഥാനാർത്ഥികൾ പരസ്യം നൽകി തുടങ്ങി ,രാഹുലിനെതിരെ 5, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ 6, സുരേന്ദ്രനെതിരെ 240 കേസുകള്‍

New Update

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാര്‍ത്ഥികളായ രാഹുൽ ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും കേസ് വിവരം സംബന്ധിച്ച പത്ര പരസ്യം നൽകി. കേസ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി അനുസരിച്ചാണ് നീക്കം .

Advertisment

publive-image

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ അഞ്ച് കേസുകളാണ് ഉള്ളത്. ഇതിൽ രണ്ട് കേസുകൾ തീർപ്പ് കൽപ്പിച്ചു. അപകീർത്തിപരമായ പരാമർശം നടത്തിയതിന് എതിരെ രാഹുലിനെതിരെയുള്ള അഞ്ച് കേസുകളും.

വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പളിയും കേസ് വിവരങ്ങൾ സംബന്ധിച്ച് പത്ര പരസ്യം നൽകി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആര്‍ കേസുകളിലും അന്വേഷണം നടക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം കേസുള്ള സ്ഥാനാർത്ഥികളിലൊരാൾ കെ. സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രൻ പരസ്യപ്പെടുത്തിയിരിക്കുന്നത്.

Advertisment