Advertisment

‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും പലതവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ പിന്നാക്ക സമുദായക്കാരെ മുഴുവന്‍ കള്ളന്മാരായി മുദ്രകുത്തി ; പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളായതു കൊണ്ടാണ് രാഹുല്‍ ഗാന്ധി തന്നെ വേട്ടയാടുന്നതെന്ന് പ്രധാനമന്ത്രി 

New Update

മുംബൈ: പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വേട്ടയാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും പലതവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ പിന്നാക്ക സമുദായക്കാരെ മുഴുവന്‍ കള്ളന്മാരായി മുദ്രകുത്തി.’ എന്നാണ് മോദി പറഞ്ഞത്.

അടുത്തിടെ മഹാരാഷ്ട്രയിലെ റാലിയില്‍ എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ തട്ടിപ്പു നടത്തി നാടുവിട്ട നീരവ് മോദി, ലളിത് മോദി തുടങ്ങിയവരുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്. ഈ പരാമര്‍ശത്തെ പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് മോദി രംഗത്തുവന്നിരിക്കുന്നത്.

അടുത്തിടെ ആ നാംദാര്‍ (രാഹുലിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച വാക്ക്) ഒരു സമുദായത്തെ മുഴുവന്‍ കള്ളന്മാരായി ബ്രാന്റ് ചെയ്തു. പേരില്‍ മോദിയുള്ള എല്ലാവരും കള്ളന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പിന്നാക്ക സമുദായക്കാരനായതുകൊണ്ടാണ് അവര്‍ എന്നെ ചീത്തവിളിക്കുന്നത്. ഇങ്ങനെയാണ് പിന്നാക്ക വിഭാഗക്കാരെ അവര്‍ നോക്കി കാണുന്നത്.’ എന്നാണ് മോദി പറഞ്ഞത്.

Advertisment