Advertisment

നോവലോ സിനിമയോ പോലെയല്ല യഥാർഥ കുറ്റാന്വേഷണമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ

New Update

കോഴിക്കോട്: ദേശീയതലത്തില്‍ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ.

Advertisment

publive-image

എന്നാല്‍ എന്നാല്‍ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതുകൊണ്ടല്ല കേസുകള്‍ കൂടുന്നതെന്നും ഏതുചെറിയ സംഭവത്തിലും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് മലയാളികള്‍ക്ക് തിരിച്ചറിവുള്ളതിനാലാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഒരു കുറ്റകൃത്യത്തില്‍ അടുത്തത് എന്തുസംഭവിക്കുമെന്ന് ഒരുതരത്തിലും അറിയാതെ സ്വന്തം ഊഹാപോഹങ്ങള്‍വച്ചാണ് കുറ്റാന്വേഷകന്‍ ജോലിചെയ്യുന്നത്. അതുകൊണ്ടുതന്നെ കേസന്വേഷണം വിരസമായിരിക്കും.

എന്നാല്‍ ഇത് കുറ്റാന്വേഷണ നോവലായോ സിനിമയായോ മാറ്റുമ്ബോള്‍ കുറ്റാന്വേഷകന്റെ മനസും കുറ്റവാളിയുടെ മനസും അവതരിപ്പിക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍നിര്‍ത്തുന്ന കേസായി നോവലിലും സിനിമയിലും അനുഭവിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും യഥാര്‍ഥത്തില്‍ അന്വേഷിച്ച പൊലീസുകാര്‍ക്ക് ഏറെ വിരസമായിരുന്നിരിക്കും.

പലപ്പോഴും ക്രൈംഫിക്ഷനാണ് യഥാര്‍ഥ കുറ്റാന്വേഷണത്തേക്കാള്‍ മികച്ചതെന്ന് പല സംഭവങ്ങളെയും ആസ്‌പദമാക്കി ഇറങ്ങുന്ന സിനിമ കാണുമ്ബോള്‍ തോന്നാറുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറയുകയുണ്ടായി.

LOKNATH BEHARA RESPONSE
Advertisment