തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.
വാളയാറില്‍ കേസിലെ പ്രതികളെ വിട്ടയച്ചിതിനെതിരേ പോലീസ് അപ്പീല്‍ നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. വിധിപ്പകര്‍പ്പ് കിട്ടിയശേഷമായിരിക്കും തുടര്‍ നടപടി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.