Advertisment

സെമിഫൈനല്‍ കഴിഞ്ഞു ;ഇനി ഫൈനല്‍ ; കൊല്ലം പിടിക്കാന്‍ ബിജെപി രംഗത്തിറക്കുന്നത് സുരേഷ് ഗോപിയെ..?; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊല്ലം ലോക്സഭാ മണ്ഡലം പിടിക്കാൻ സുരേഷ് ഗോപിയെ ബിജെപി രംഗത്ത് ഇറക്കിയേക്കും . അറിയപ്പെടുന്ന മുഖങ്ങളെ പരമാവധി അണിനിരത്തുകയാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം. സുരേഷ് ഗോപിയെ കൊല്ലത്ത് രംഗത്ത് ഇറക്കാൻ ആലോചിക്കുമ്പോൾ പക്ഷെ അതുമാത്രമല്ല ബിജെപിയുടെ കണക്കുകൂട്ടൽ.

Advertisment

publive-image

സിനിമാ താരം മാത്രമല്ല, നായർ വോട്ടുകൾ നിർണായക സ്വാധീനമുള്ള മണ്ഡലത്തിലെ സമുദായ സമവാക്യങ്ങളും സുരേഷ് ഗോപിക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ. സുരേഷ് ഗോപിയോട് അടക്കം പാർട്ടിയിൽ ഇതുസംബന്ധിച്ച പ്രാരംഭ ചർച്ച നടക്കുകയാണ്.

ഇതുവരെ ദയനീയ പ്രകടനമാണ് കൊല്ലത്ത് ബിജെപിയുടേയത്. എൻകെ പ്രേമചന്ദ്രൻ എം എ ബേബിയെ കഴിഞ്ഞതവണ 38000ത്തോളം വോട്ടിന് പരാജയപ്പെടുത്തിയപ്പോൾ ബിജെപിയുടെ വേലായുധന് വെറും 59000 വോട്ടാണ് കിട്ടിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ താരമൂല്യം സ്ഥിതിമാറ്റുമെന്നാണ് വിലയിരുത്തൽ.

Advertisment