ലോകത്ത് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന രാജ്യം. ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രം ജോലി … !

പ്രകാശ് നായര്‍ മേലില
Thursday, May 3, 2018

ലക്സംബര്‍ഗ്‌ (Luxembourg) ല്‍ ഒരു വര്‍ക്കര്‍ക്ക് കിട്ടുന്ന ശരാശരി പ്രതിവര്‍ഷ വേതനം 15 ലക്ഷത്തി 19000 രൂപയ്ക്ക് തുല്യമായ തുകയാണ്. ഒരാഴ്ചയില്‍ 40 മണിക്കൂര്‍ മാത്രം ജോലിചെയ്താല്‍ മതിയാകും.

ഇവിടെ ഒരു മണിക്കൂര്‍ ജോലിചെയ്യുന്ന ഒരാള്‍ക്ക്‌ ശരാശരി 730 ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുക ലഭിക്കുന്നു.

Organisation for Economics Co – Operation and Development 2016 പ്രകാരം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും മുന്തിയ ശമ്പളം നല്‍കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ലക്സംബര്‍ഗിനാണ്.

2586.4 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കരയാല്‍ ചുറ്റപ്പെട്ട ഈ കുഞ്ഞുരാജ്യം യൂറോപ്യന്‍ യൂണിയ നില്‍ അംഗമാണ്. 6 ലക്ഷം വരുന്ന ജനസംഖ്യയില്‍ 83% കത്തോലിക്കാ വിശ്വാസികളാണ്. ജനാധിപത്യ മതേതര രാജ്യമായ ലക്സംബര്‍ഗിനു കടലില്ലാത്തതി നാല്‍ ഇവിടെ നാവികസേന എന്ന വിഭാഗമില്ല..

തൊട്ടടുത്ത സ്ഥാനക്കാരായ 9 രാജ്യങ്ങളും അവര്‍ തൊഴിലാളികള്ക്ക് നല്‍കുന്ന വാര്‍ഷിക ശമ്പളവും ആഴ്ചയില്‍ ചെയ്യേണ്ട തൊഴില്‍ സമയവും താഴെ നല്‍കുന്നു :-

നെതര്‍ലന്‍ഡ്‌സ്‌ – 14.77 ലക്ഷം – 48 മണിക്കൂര്‍.
ആസ്ത്രേലിയ – 14.61 ലക്ഷം – 38 മണിക്കൂര്‍.
ബെല്‍ജിയം – 14.08 ലക്ഷം – 40 മണിക്കൂര്‍.
ജര്‍മ്മനി – 13.87 ലക്ഷം – 48 മണിക്കൂര്‍.

ഫ്രാന്‍സ് – 13.58 ലക്ഷം – 35 മണിക്കൂര്‍.
ന്യൂസിലന്‍ഡ്‌ – 12.87 ലക്ഷം – 40 മണിക്കൂര്‍.
അയര്‍ലണ്ട് – 12.60 ലക്ഷം – 46 മണിക്കൂര്‍.
ബ്രിട്ടന്‍ – 11.68 ലക്ഷം – 40 മണിക്കൂര്‍.
കാനഡ – 11.17 ലക്ഷം – 40 മണിക്കൂര്‍.

×