Advertisment

ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് എം ലിജു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു. ഡിസിസി പ്രസിഡന്‍റായി തുടരാനാണ് താല്പര്യമെന്നും എം ലിജു പറഞ്ഞു.

Advertisment

publive-image

അരൂരിൽ യുഡിഫ് സ്ഥാനാർഥി ജയിക്കുമെന്നും അരൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും ലിജു വ്യക്തമാക്കി.

ഷാനിമോൾ ഉസ്മാൻ, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനിമോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി ആരെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.

Advertisment