Advertisment

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കും; സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ്

New Update

publive-image

Advertisment

കൊച്ചി: തൃപ്പൂണിത്തുറയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു.

തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്നായിരുന്നു കെ ബാബുവിന്റെ പ്രതികരണം. ബിജെപിയിലെ പലരും തന്നെ വിളിച്ചു സംസാരിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇത്തവണ തനിക്ക് വോട്ടുചെയ്യുമെന്ന് വാക്ക് നല്‍കിയെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം.

25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണെന്ന് സ്വരാജ് വ്യക്തമാക്കി. കെ ബാബുവിന്റെ പരസ്യപ്രസ്താവനയോട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.

Advertisment