Advertisment

രാഹുല്‍ വയനാട്ടിലേക്ക് വരട്ടെ : ഇടതു പക്ഷത്തിന് ഒരു പേടിയുമില്ല ; സ്‌നേഹത്തോടെ തോല്‍പ്പിച്ച് കയ്യില്‍ കൊടുത്ത് തിരികെ പറഞ്ഞു വിടും : സ്വരാജ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

വയനാട് ; വയനാട്ടില്‍ രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ലെന്ന് സിപിഎം എംഎല്‍എ എം സ്വരാജ്. രാഹുല്‍ വയനാട്ടിലേക്ക് വരട്ടെ ,സ്‌നേഹത്തോടെ തോല്‍പിച്ച് കയ്യില്‍ കൊടുത്ത് പറഞ്ഞുവിടുമെന്നും എം സ്വരാജ് പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വരുമ്പോള്‍ ദേശീയതലത്തില്‍ അത് കൊടുക്കുന്ന സന്ദേശമെന്തെന്ന് വ്യക്തമാക്കണം .സ്വരാജ് ആവശ്യപ്പെടുന്നു.

Advertisment

publive-image

രാഹുല്‍ വയനാട്ടില്‍ വരുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്നാണ് സ്വരാജ് ആരോപിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയുമായി ബന്ധമുള്ള പത്രം വായിച്ചാല്‍ തോന്നും. പി സി ചാക്കോയുടെ വാക്കുകള്‍ കേട്ടാല്‍ അതല്ലെന്ന് തോന്നും. ആരാണ് നിങ്ങളുടെ രാഷ്ട്രീയശത്രു നിലപാട് വ്യക്തമാക്കണം സ്വരാജ് ആവശ്യപ്പെടുന്നു.

ബിജെപി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ്. പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയെന്ന നിലയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ ശത്രു ബിജെപി ആകേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദേശീയാധ്യക്ഷനെ കേരളത്തില്‍ മത്സരിക്കാന്‍ ഇറക്കുമ്പോള്‍ എന്താണ് നിങ്ങള്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം സ്വരാജ് ചോദിക്കുന്നു.

ബിജെപിക്കെതിരെ യെദ്യൂരപ്പയുടെ ഡയറി പുറത്ത് വന്നതിന്റെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ പോലും ശ്രമിക്കാതെ ഇത്തരം മണ്ടന്‍ പ്രഖ്യാപനങ്ങള്‍ക്ക് പിറകെ പോകാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ദേശീയ തലത്തില്‍ എന്ത് എന്ന് പോലും ചിന്തിക്കാതെയുള്ള നടപടി. ഇത്തരം മണ്ടന്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ആര്‍ക്കാണ് ക്ഷീണമുണ്ടാക്കുക ഇത് കോണ്‍ഗ്രസിന്റെ അപക്വവും അബദ്ധവുമായ തീരുമാനമാണ്. സ്വരാജ് ആരോപിച്ചു.

Advertisment