Advertisment

‘പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്’: ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് എം.എ യൂസുഫ് അലി

New Update

പനങ്ങാട് :ഹെലികോപ്റ്റര്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് വ്യവസായി എം.എ യൂസുഫ് അലി. ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് യൂസുഫ് അലിയുടെ പ്രതികരണം. ‘പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്’ – എന്നാണ് എറണാകുളത്തെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ സന്ദർശിക്കാൻ എത്തിയവരോട് യൂസുഫ് അലി പറഞ്ഞത്.

Advertisment

publive-image

കഴിഞ്ഞ ദിവസം എം.എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. പനങ്ങാട് ഫിഷറീസ് സര്‍വകലാശാല കാമ്പസിന് സമീപമായിരുന്നു വിമാനം ഇടിച്ചിറക്കിയത്.

ഇവിടെ നിന്നും 200 മീറ്റര്‍ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി.

എന്നാല്‍ വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് പൈലറ്റായ ശിവകുമാര്‍ അറിയിച്ചത്.

ma yusuf ali ma yusuf ali speaks
Advertisment