Advertisment

മാഫിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

New Update

publive-image

Advertisment

തൃശൂര്‍: വലപ്പാട് പൈനൂരിലെ മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്നു വന്ന ഓൾ കേരള പുരുഷ ഡബിള്‍സ് 'മാഫിറ്റ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കോഴിക്കോട് ഹരി & നസീം ജോഡി ജേതാക്കളായി. മാഫിറ്റ് ടീമിന്റെ മിൻഹാജ് & റോഷൻ ജോഡി രണ്ടാം സ്ഥാനവും, എറണാകുളത്തുനിന്നും അദിൻ & കമൽ ജോഡി മൂന്നാം സ്ഥാനവും, മാഫിറ്റ് ടീമിന്റെ ഷാനു & സാക്കിർ ജോഡി നാലാം സ്ഥാനവും നേടി.

മാഫിറ്റ് ഹെൽത്ത്‌ ഡയറക്ടർ റഫീഖ് റോഷ് വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് പ്രൈസും വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയറായി ഹരി കോഴിക്കോടും, ബെസ്റ്റ് പ്രോമിസിങ് പ്ലെയറായി അധിൻ എറണാകുളവും ബെസ്റ്റ് ടീമായി വൈഷ്ണവ് - അനുപക് ജോഡിയും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല കാണിക്കുള്ള ട്രോഫികൾ നിവേദ് നവീൻ, പി ടി ജോജിൻ എന്നിവരും നേടി.

ഞായറാഴ്ച നടന്ന ചടങ്ങില്‍ മാഫിറ്റ് ഹെൽത്ത്‌ ഡയറക്ടർ റഫീഖ് റോഷ് ഉൽഘടനം നിർവ്വഹിച്ചു. മാഫിറ്റ് ബാഡ്മിന്റൺ കോഡിനേറ്റർ ഷെഫീൽ കെ.എസ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ടൂർണമെന്റ് കോഡിനേറ്റർ യൂനുസ് ജമാൽ, ഈ ഫുഡ്സ് ഉടമ മുഹമ്മദ് തുഫൈൽ എന്നിവർ സംസാരിച്ചു. മണപ്പുറം ഫൗണ്ടേഷനും മണപ്പുറം ഫിറ്റ്നസ് സെന്ററും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

 

thrissur news
Advertisment