Advertisment

ചൂടുവെള്ളത്തിലിട്ടാല്‍ ചോറു റെഡി; 'മാജിക് അരി'യുമായി കര്‍ഷകന്‍

New Update

കരിംനഗര്‍: ഇനി അരി വേവിക്കാതെതന്നെ ചോറ് റെഡി. അത്ഭുത കഥയല്ല, സത്യമാണ്. 'മാജിക് അരി' ഉണ്ടെങ്കില്‍ ഇനി ഗ്യാസും സമയവും ലാഭം അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തില്‍ ഇട്ടു വെച്ചാല്‍ ചോറ് തയ്യാറാവും.

Advertisment

publive-image

തെലങ്കാനയിലെ കരിംനഗറിലെ യുവ കര്‍ഷകനാണ് ഈ 'മാജിക് അരി' വിളയിച്ചെടുത്തത്. അസമില്‍ ഇതിനകംതന്നെ വിജയിച്ച 'ബൊക സൗല്‍' എന്ന ഇനം നെല്ലിന്റെ അരിയാണിത്.കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് ആണ് തന്റെ വയലില്‍ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്.

ഈ അരിയില്‍ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനുമുണ്ട്.അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗല്‍ കൃഷിചെയ്തു വരുന്നത്. വേവിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ വളരില്ല.

magic rice
Advertisment