Advertisment

‘മഹാ’ ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാന്‍ തീരത്തെ ബാധിക്കാനിടയില്ല ; ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മസ്‌കറ്റ് : ക്യാര്‍ ചുഴലിക്കാറ്റിനു ശേഷം ഒമാനെ ലക്ഷ്യമാക്കി നീങ്ങി മഹ ചുഴലിക്കാറ്റ് സംബന്ധിച്ച് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രത്യേക അറിയിപ്പ്. അറബിക്കടലില്‍ പുതുതായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാന്‍ തീരത്തെ ബാധിക്കാനിടയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അമ്പത് കിലോമീറ്ററാണ് കാറ്റിന്റെ വേഗത.

Advertisment

publive-image

അതേസമയം, ഒമാന്‍ തീരത്തിന് സമാന്തരമായി തെക്ക്/തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ്ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഒമാനിലെ റാസ് അല്‍ മദ്‌റക്ക തീരത്തിന് 500 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം.

48 മണിക്കൂറിനുള്ളില്‍ കാറ്റ് നിര്‍വീര്യമാകുമെന്നും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ പുതുതായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാന്‍ തീരത്തെ ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Advertisment