Advertisment

അമിതാഭ് ബച്ചനായി 'മഹാമൃത്യുഞ്ജയ യാഗ'വുമായി ആരാധകര്‍; താരം കൊവിഡ് മുക്തനാകുന്നതുവരെ യാഗം തുടരുമെന്നും ആരാധകര്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കൊല്‍ക്കത്ത: കൊവിഡ് ബാധിതനായ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രോഗമുക്തി നേടുന്നതിനായി മഹാമൃത്യുഞ്ജയ യാഗവുമായി ആരാധകര്‍.

കൊല്‍ക്കത്തയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരം രോഗമുക്തനാകുന്നതുവരെ യജ്ഞം തുടരുമെന്ന് ആരാധകനായ വിജയ് പട്ടോഡിയ പറഞ്ഞു.

താന്‍ കൊവിഡ് ബാധിതനായ വിവരം നേരത്തെ അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രോഗബാധിതരായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് ബാധിതരായ ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടില്‍ ഐസൊലേഷനില്‍ തുടരുകയാണ്.

Advertisment