Advertisment

ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിഎസ്‌എന്‍എല്‍ .... കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് നല്‍കി : മഹാരാജാസിലെ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം ഇങ്ങനെ

New Update

കൊച്ചി: മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് നല്‍കി വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. കലോത്സവ വേദികള്‍ക്ക് ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിഎസ്‌എന്‍എല്‍ എന്നി പേരുകള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

publive-image

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് കലോത്സവ വേദികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisment