Advertisment

മഹാരാഷ്ട്രയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

New Update

ബീഡ്പാര്‍ലി: മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

Advertisment

publive-image

മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ എട്ട് പേരില്‍ അഞ്ച് പേര്‍ ഓട്ടോറിക്ഷയിലുള്ളവരാണ്.

മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.

maharasthra accident
Advertisment