Advertisment

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊന്ന് മൃതദേഹം ചുമരിനുള്ളില്‍ ഒളിപ്പിച്ചു; മുപ്പതുകാരന്‍ അറസ്റ്റില്‍

New Update

മഹാരാഷ്ട്ര: കാമുകിയെ കൊന്ന് ചുമരില്‍ ഒളിപ്പിച്ച സംഭവത്തില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയില്‍ ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇയാള്‍ കാമുകിയെ കൊന്ന് ഫ്ലാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചത്.

Advertisment

publive-image

32 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം വാന്‍ഗോണ്‍ ഗ്രാമത്തിലെ ഫ്ലാറ്റിലെ ചുമരിനുള്ളല്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതിയെ ഇയാള്‍ കൊന്ന് ചുമരിനുള്ളില്‍ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.

യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഇതാണ് കൊലപാതക കാരണമെന്നുമാണ് പൊലീസ് കരുതുന്നത്. അഞ്ച് വര്‍ഷത്തോളം ഇരവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒക്ടോബര്‍ 21 മുതല്‍ യുവതിയെ കാണാതായതായും പൊലീസ് പറയുന്നു.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കാനായി ബന്ധുക്കള്‍ യുവാവിനെ സമീപിച്ചിരുന്നു. കാമുകി ഗുജറാത്തിലെ വാപിയില്‍ പോയിരിക്കുകയാണെന്നായിരുന്നു ഇയാളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്.

maharastra girlfriend deadbody
Advertisment