Advertisment

മഹാത്മാ ഗാന്ധി സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണം: കെ എസ് സി (എം)

New Update

കോട്ടയം:കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടർന്ന് മാർച്ച് മാസം 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം എന്നുള്ള കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ അവഗണിച്ച് കൊണ്ടുള്ള മഹാത്മാ ഗാന്ധി സർവകലാശാലയുടെ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ എസ് സി (എം) കോട്ടയം ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

Advertisment

publive-image

മറ്റ് ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാനുള്ള അസൗകര്യം കണക്കിലെടുത്തും, വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, മഹാത്മ ഗാന്ധി സർവകലാശാല മാർച്ച് 31 വരെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കെ . എസ് .സി (എം)കോട്ടയം ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കെ എസ് സി (എം)കോട്ടയം ജില്ലാ പ്രസിഡൻ്റ് നോയൽ ലൂക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോൺസ് തത്തംകുളം, പ്രിൻസ് തട്ടാം പറമ്പിൽ, ടോം ആന്റണി, ജെയ്‌സൺ ചെമ്പകശ്ശേരിൽ, അശ്വിൻ പടിഞ്ഞാറേക്കര, മെൽബിൻ പറമുണ്ട എന്നിവർ പ്രസംഗിച്ചു.

mahatmagandhi
Advertisment