Advertisment

മാഹിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു; കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനാണെന്ന് പ്രതികളുടെ വിശദീകരണം

New Update

കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി മാഹിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു. പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത്.

Advertisment

publive-image

കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണ് ഈ സ്വർണ്ണമെന്നാണ്വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്.രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

MAHI GOLD CASE
Advertisment