Advertisment

ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്​റ്റേഷന്‍ ഡയറക്ടര്‍ എസ് സരസ്വതിയമ്മ അന്തരിച്ചു ; വിടവാങ്ങിയത് മലയാളികളുടെ പ്രിയപ്പെട്ട 'മഹിളാലയം ചേച്ചി'

New Update

തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്​റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു.1965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ച സരസ്വതിയമ്മ ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

Advertisment

publive-image

സ്ത്രീകള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളില്‍ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോര്‍ത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു.1987ലാണ് ആകാശവാണിയില്‍നിന്ന്​ വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങള്‍’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാന്‍’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്​.

വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്​കരിക്കുന്നതിനും സരസ്വതിയമ്മ മു​ന്‍കൈയെടുത്തു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കല്‍ വേലായുധ​​​ന്റെയും ശാരദാമ്മയു​ടെയും മകളാണ്​. ഭര്‍ത്താവ്​: പരേതനായ കെ. യശോധര​ന്‍. ബേക്കറി റോഡ് വിമന്‍സ് കോളജ് ഹോസ്​റ്റലിന് എതിര്‍വശം ‘പ്രിയദര്‍ശിനി’യിലാണ് താമസിച്ചിരുന്നത്. ശവസമസ്കാരം പിന്നീട്

Advertisment