Advertisment

മലബാർ സിമന്‍റ്സ് അഴിമതി: വി.എം. രാധാകൃഷ്ണന്‍റെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ സിപിഎമ്മിൽ നിന്ന് വാങ്ങിയ കെട്ടിടവും

New Update

Malabar Cements Corruption vm radhakrishnans building confiscated

Advertisment

കൊച്ചി: മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണന്‍റെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ സിപിഎമ്മിൽ നിന്ന് വാങ്ങിയ കെട്ടിടവും. അഴിമതിപ്പണി ഉപയോഗിച്ചാണ് ഈ ഇടപാട് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.

മലബാർ സിമന്‍റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 23 കോടി രൂപയുടെ തിരിമറി നടന്നെന്നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ. അഴിമതിപ്പണം ഉപയോഗിച്ച് വിഎം രാധാകൃഷ് ണൻ വാങ്ങിയ 21 കോടി 65 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു. ഇക്കൂട്ടത്തിലാണ് സിപിഎമ്മിൽ നിന്ന് വാങ്ങിയ കെട്ടിടവുമുളളത്. തിരുവനന്തപുരത്ത് മുമ്പ് ദേശാഭിമാനി പത്രം പ്രവർത്തിച്ചിരുന്ന കെട്ടിടം വി എം രാധാകൃഷ്ണൻ സിപിഎമ്മിൽ നിന്ന് വാങ്ങിയിരുന്നു. 3. 50 കോടി രൂപയായിരുന്നു ഈ ഇടപാടിന് മുടക്കിയത്. ഈ കെട്ടിടവും എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്തിട്ടുണ്ട്.

മലബാർ സിമന്‍റസിലെ അഴിമതിപ്പണമുപയോഗിച്ചാണ് രാധാകൃഷ്ണൻ ഈ ഇടപാടും നടത്തിയതെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. രാധാകൃഷ്ണനന്‍റെ ഉടമസ്ഥതയിലുളള 30 ഭൂമികൾ, 23 ഫ്ലാറ്റുകൾ, ഒരു വ്യവസായ യൂണിറ്റ്, ഒരു വീട്, നാല് ഹോട്ടലുകൾ, ഒരു ഷോപ്പിങ് കോംപ്ലക്സ് എന്നിവയാണ് കണ്ടെുകെട്ടിയത്.

Advertisment