Advertisment

മലങ്കര ഡാമിന്റെ ഷട്ടര്‍ വ്യാഴാഴ്ച രാവിലെ തുറക്കും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

New Update

publive-image

Advertisment

തൊടുപുഴ: മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ഘട്ടംഘട്ടമായി തുറക്കും. തൊടുപുഴയാറിലേക്ക് നിയന്ത്രിത അളവില്‍ ജലം തുറന്നുവിട്ട് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്.

ഈ സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Malankara Dam

Advertisment