Advertisment

കളിച്ചു കൊണ്ടിരിക്കെ 10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ കളിപ്പാട്ടം തുളച്ചുകയറി ; നെറുകയില്‍ കുടുങ്ങിയ ഭാഗം നീക്കം ചെയ്തത് ശസ്ത്രക്രിയയിലൂടെ

New Update

കോട്ടയ്ക്കൽ : കളിച്ചു കൊണ്ടിരിക്കെ 10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ തുളച്ചുകയറിയ കളിപ്പാട്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

Advertisment

publive-image

നെറുകയിലാണ് കളിപ്പാട്ടം തുളച്ചുകയറിയത്. കളിപ്പാട്ടത്തിന്റെ ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയശേഷം തുളച്ചുകയറിയ ഇരുമ്പിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി.

ആന്തരിക രക്തസ്രാവമോ തലച്ചോറിന് ക്ഷതമോ ഇല്ലെന്ന് സ്കാനിങ്ങിലൂടെ ഉറപ്പുവരുത്തുകയും ചെയ്തു. ആസ്റ്റർ മിംസ് ആശുപത്രിയിൽ ഡോ. കെ.ആർ.ഷാജിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടി സുഖം പ്രാപിച്ചുവരുന്നു.

Advertisment