Advertisment

പെ​രുമ്പ​ട​പ്പ് വ​ന്നേ​രി സ്കൂ​ളി​ലും കോ​വി​ഡ് വ്യാ​പ​നം: 33 അ​ധ്യാ​പ​ക​ര്‍​ക്കും 43 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

New Update

publive-image

Advertisment

മ​ല​പ്പു​റം: മാ​റ​ഞ്ചേ​രി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​നു പി​ന്നാ​ലെ പെ​രുമ്പ​ട​പ്പ് വ​ന്നേ​രി സ്കൂ​ളി​ലും കോ​വി​ഡ് വ്യാ​പ​നം. 33 അ​ധ്യാ​പ​ക​ര്‍​ക്കും 43 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ധ്യാ​പ​ക​ര്‍ എ​ല്ലാ​വ​രും ഉ​ള്‍​പ്പെ​ടു​ന്നു. സ്കൂ​ളി​ലെ 53 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 43 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

മാ​റ​ഞ്ചേ​രി സ്കൂ​ളി​ല്‍ 150 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 116 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 34 അ​ധ്യാ​പ​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment