Advertisment

പാണ്ടി ലോറിയ്ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ; ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള റോഡ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി ; മോട്ടർ വാഹന വകുപ്പിന്റേതടക്കം 6 വാഹനങ്ങൾ തകർന്നു , അന്‍പതോളം പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

New Update

പെരിന്തൽമണ്ണ :  ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള റോഡ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി മോട്ടർ വാഹന വകുപ്പിന്റേതടക്കം 6 വാഹനങ്ങൾ തകർന്നു. 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 10.10ന് മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസി‌ലാണ് സംഭവം. രാവിലെ മൈതാനത്തെ ഡ്രൈവിങ് ടെസ്‌റ്റ് കഴിഞ്ഞതിനുശേഷം റോഡ് ടെസ്‌റ്റിനുള്ള തയാറെടുപ്പിനിടെ ആയിരുന്നു അപകടം. തലശ്ശേരിയിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു ലോറി.

Advertisment

publive-image

മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിന്റെ ഒരു വശം ഇടിച്ചു തകർത്ത ലോറി ടെസ്റ്റിന് എത്തിയവരുടെ ബൈക്കുകൾക്കിടയിലേക്ക് ഇടിച്ചു കയറി. 3 ബൈക്കുകൾ ലോറിക്കടിയിലായി. മറ്റ് 2 ബൈക്കുകളും തകർന്നു. ഇതേ റോഡിൽ ഒരു കിലോമീറ്റർ മാറി 4 ചക്ര വാഹനങ്ങളുടെ റോ‍ഡ് ടെസ്‌റ്റ് നടക്കുന്ന സ്ഥലത്ത് അൻപതോളം പേർ ഉണ്ടായിരുന്നു.

ലോറി അമിതവേഗത്തിൽ വരുന്നതുകണ്ട് ആളുകൾ ബഹളംവച്ചതോടെ ഇവർ ഓടി മാറി. ഇതിനിടെയാണ് 3 പേർക്കു പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ലോറി ഡ്രൈവർ തമിഴ്‌നാട് പാറഞ്ചേരി ‌കാങ്കയം വരദരാജനെ(40) ആളുകൾ പിടികൂടി പൊലീസിനു കൈമാറി.

ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്നെന്ന് സിഐ വി.ബാബുരാജ് പറഞ്ഞു.

Advertisment