Advertisment

ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നിർദിഷ്ട മലപ്പുറം-മൈസൂർ ഗ്രീൻഫീൽഡ് ദേശീയപാത യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം എംഎൽഎ പി ഉബൈദുല്ല രാഹുൽഗാന്ധിക്ക് നിവേദനം നൽകി

New Update

publive-image

Advertisment

മലപ്പുറം: അനന്തമായ വികസന സാധ്യതകൾക്ക് വഴി തുറക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി (ഇക്കണോമിക് കോറിഡോര്‍-32) ആണ് നിർദിഷ്ട മലപ്പുറം-മൈസൂർ-ബാംഗ്ലൂർ ഗ്രീൻഫീൽഡ് റോഡ്.

2011 സെൻസസ് പ്രകാരം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിൽ ഒന്നായ മലപ്പുറം നഗരത്തിന്റെ വാണിജ്യ-വ്യവസായ പുരോഗതിക്ക് ആക്കം കൂട്ടാനുതകുന്ന പദ്ധതിയാണ് ഈ ഹൈവേ.

പദ്ധതി യാഥാർഥ്യമാകുന്നതോടെ മലപ്പുറം ജില്ലയിൽനിന്നും അയൽ ജില്ലകളിൽനിന്നും പൊതു ഗതാഗത യാത്രാ സൗകര്യങ്ങൾ കർണാടകത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ലഭ്യമാവുകയും അത് മലപ്പുറം ജില്ലാ ആസ്ഥാനത്തിന്റെ വാണിഞ്ച്യ-വ്യവസായ മേഖലക്ക് കൂടുതൽ ഊർജ്ജം പകരുകയും ചെയ്യും.

മലപ്പുറം കിഴക്കേത്തലയിൽ നിന്നും ആരംഭിച്ച് വള്ളുവമ്പ്രം-കുഴിമണ്ണ-എടവണ്ണപ്പാറ-മുത്തേരി-ശാന്തിനഗർ-ഈറോഡ്-പുതുപ്പാടി-അടിവാരം-ലക്കിടി-വൈത്തിരി-തുടങ്ങി വയനാടിന്റെ വിവിധ വില്ലേജുകളിലൂടെ കടന്നുപോയി മൈസൂർ വാജ്പേയ് സർക്കിളിൽ അവസാനിക്കുന്ന തരത്തിലാണ് നിർദിഷ്ട റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഈ പദ്ധതി യാഥാർഥ്യമാകുന്നപക്ഷം മലപ്പുറത്തുനിന്ന് വയനാട്ടിലേക്ക് നേരിട്ടൊരു റോഡ് കണക്ടിവിറ്റി കൂടി ലഭിക്കുമെന്നതിനാൽ ഈ പാത ഏറെ പ്രാധാന്യമർഹിക്കുന്നു.

മലപ്പുറം ജില്ലയുടെ വികസനക്കുതിപ്പിന് അടിവരയിടുന്ന നിർദിഷ്ട മലപ്പുറം-മൈസൂർ-ബാംഗ്ലൂർ ഗ്രീൻഫീൽഡ് റോഡ് നടപ്പിലാക്കുന്നതിന് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഭാരത് മാല പദ്ധതി വഴി പ്രസ്തുത റോഡ് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ കേന്ദ്ര തല ഇടപെടലുകൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ചും ചൂണ്ടിക്കാട്ടി.

റെയിൽവേ നടത്തിയ സർവേകളിലും സാധ്യതാ പഠനങ്ങളിലും ലാഭകരമെന്നു കണ്ടെത്തിയ

ഫറോക്ക്-മലപ്പുറം-അങ്ങാടിപ്പുറം റെയിൽവേ ലൈൻ യാഥാർഥ്യമാക്കുന്നതിനും വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

malappuram news
Advertisment