Advertisment

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു

New Update

മലപ്പുറം : മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിയൂര്‍ സ്വദേശികളായ ആയിഷ റിസിലിന്‍ (7), മറിയം (50), മുഹമ്മദ് മിദിലാജ് (7), നഫീസ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

Advertisment

publive-image

പരിക്കേറ്റവരെ ചങ്ങരങ്കുളത്തെ സ്വകാര്യ ആശുപത്രിയും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

സ്ഥിരമായി തെരുവ് നായക്കളുടെ ആക്രമണം ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

malappuram
Advertisment