Advertisment

മലപ്പുറം രണ്ടത്താണിയില്‍ കവര്‍ച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്‍റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

publive-image

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത് .ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

Advertisment