Advertisment

മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

New Update

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്‍, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. മണപ്പുറം റിതി ജ്വല്ലറി എം.ഡി സുഷമാ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വലപ്പാട് പഞ്ചായത്തിലെ അവശതയനുഭവിക്കുന്നവര്‍കും സ്ഥിരം മരുന്ന് കഴിക്കുന്നവരുമായ തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് മാസം ആയിരം രൂപ വീതം രണ്ടു മാസത്തേക്ക് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫിനാന്‍സ് നല്‍കുന്ന തെര്‍മല്‍ സ്‌കാനര്‍ ഗ്രാമ പഞ്ചായത്തിന് കൈമാറി.

വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ഇന്‍ചാര്‍ജ് ജോര്‍ജ്.ഡി.ദാസ് മുഖ്യാതിഥിയായി. മണപ്പുറം ഗ്രൂപ്പ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡി.ജി.എം. സുഭാഷ് രവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ശ്രീ മജീദ്, ഷജിത്ത് പി.എസ്, കൃഷ്ണവേണി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ജോയ്‌സി വര്‍ഗീസ്, മണപ്പുറം ഫൗണ്ടേഷന്‍ മാനേജര്‍ ജസ്‌ന രാജന്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സൂരജ് പി.എസ്, ശ്രുതി ഗില്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.

MALAPPURAM VALAPPADU
Advertisment